Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുനാമിയുടെ ചിത്രീകരണം...

സുനാമിയുടെ ചിത്രീകരണം പുനരാരംഭിച്ചു

text_fields
bookmark_border
സുനാമിയുടെ ചിത്രീകരണം പുനരാരംഭിച്ചു
cancel

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച സുനാമി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചു. ലാൽ & ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് സുനാമി. 

എറണാകുളം കച്ചേരിപ്പടിയിൽ വെച്ചാണ് ഷൂട്ടിങ് പുനരംഭിച്ചത്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ലാലിന്‍റെ മരുമകൻ അലൻ ആന്‍റണിയാണ്. സർക്കാർ നിർദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നത്.

തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം. ബാലു വർഗീസാണ് നായകൻ.  ഇന്നസെന്‍റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsTsunami MovieTsunamimoviemalayalam
News Summary - Tsunami Movie Re Shoot-Movie News
Next Story