പ്രതീക്ഷകൾ വാനോളം; ട്രാൻസി​െൻറ കിടുക്കൻ ട്രെയിലറെത്തി VIDEO

18:47 PM
18/02/2020
trance

വർഷങ്ങളുടെ ഇടവേളക്ക് ശേഷം അൻവർ റഷീദ്​ സംവിധാനം ചെയ്യുന്ന ചിത്രമായ ട്രാൻസി​​​​െൻറ ഏവരും കാത്തിരുന്ന ട്രെയിലർ പുറത്തിറങ്ങി. സമീപകാലത്തായി മികച്ച ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്​മയിപ്പിക്കുന്ന ഫഹദ്​ ഫാസിൽ വേറിട്ട അവതാരമായി എത്തുന്ന ചിത്രത്തി​​​​െൻറ ട്രെയിലറും വലിയ ശ്രദ്ധനേടുകയാണ്​. തമിഴിലെ മുൻ നിര സംവിധായകൻ ഗൗതം വാസുദേവ്​ മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. 

'ബാഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ്​ ഫഹദ്​ എത്തുന്നത്. സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ..." എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്. 

അൻവർ റഷീദ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദും അമൽ നീരദും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിന്​ ശബ്​ദ മിശ്രണം നിർവഹിച്ചിരിക്കുന്നത്​ റസൂൽ പൂക്കുട്ടിയാണ്​. ജാക്​സൺ വിജയനാണ്​ ചിത്രത്തി​​​​െൻറ സംഗീതം. അമൽ നീരദാണ്​ ഛായാഗ്രഹണം​.

Loading...
COMMENTS