Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രാൻസ് ​ടൊറ​േൻറാ ഇന്ത്യൻ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവലിലേക്ക്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'ട്രാൻസ്' ​ടൊറ​േൻറാ...

'ട്രാൻസ്' ​ടൊറ​േൻറാ ഇന്ത്യൻ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവലിലേക്ക്

text_fields
bookmark_border

​​െകാച്ചി: അൻവർ റഷീദ്​ സംവിധാനം ചെയ്​ത്​ ഫഹദ്​ ഫാസിലും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തിയ 'ട്രാൻസ്' ​ടൊറ​േൻറാ ഇന്ത്യൻ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു.

തെലുഗു ചിത്രം 'ജഴ്​സി', തമിഴ്​ ചിത്രം 'കൈതി', ഹിന്ദി ചിത്രം 'സൂപ്പർ 30' എന്നിവയാണ്​ ഇന്ത്യയിൽ നിന്നും മേളയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ആഗസ്​റ്റ്​ ഒമ്പത്​ മുതൽ 15 വരെയാണ്​ മേള.

വടക്കേ അമേരിക്കയിൽ ഇന്ത്യൻ സിനിമകളുടെ പ്രചാരം വർധിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന മേളയാണ്​ ഐ.ഐ.എഫ്​.എഫ്​.ടി. ഹ്രസ്വചിത്രമായ 'പദ്​മവ്യൂഹ'യും ഡോക്യുമെൻററി 'ബാച്ച്​ ഓഫ്​ 2020'ഉം ഈ വർഷത്തെ മേളയുടെ ഭാഗമാണ്​.

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്നും പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനിലേക്കുള്ള വളര്‍ച്ചയാണ് ട്രാൻസ്​ (2020) എന്ന ചിത്രം അവതരിപ്പിക്കുന്നത്.

മതം എങ്ങനെ ഒരു ലഹരിയായി മാറുന്നുവെന്നും ഭക്തി എങ്ങനെ ഒരു വന്‍ വ്യവസായത്തിനുള്ള ഇന്ധനമായി മാറുന്നുവെന്നുമാണ്​ ചിത്രം പറയുന്നത്. ഗൗതം വാസുദേവ്​ മേനോൻ, ചെമ്പൻ വിനോദ്​, സൗബിൻ ഷാഹിർ, ദിലീഷ്​ പോത്തൻ, വിനായകൻ എന്നിവരും ചിത്രത്തിൽ ​സുപ്രധാന വേഷങ്ങളിലെത്തി.


2019ൽ പുറത്തിറങ്ങിയ തെലുഗു ചിത്രമായ ജഴ്​സിയിൽ നാനിയാണ്​ നായകനായെത്തിയത്​. ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ അംഗമാകാൻ കൊതിക്കുന്ന അർജുൻ എന്ന യുവാവി​െൻറ കഥയാണ്​ ജഴ്​സി പറയുന്നത്​.

ഗൗതം തിന്നാനൂരി സംവിധാനം ചെയ്​ത ചിത്രം ഷാഹിദ്​ കപൂറിനെ നായകനാക്കി ബോളിവുഡിലേക്ക്​ പുനർനിർമിക്കാനൊരുങ്ങുകയാണ്​.


കാർത്തി നായകനായെത്തിയ കൈതി (2019) തമിഴിലെ യുവ സംവിധായകരിൽ പ്രമുഖനായ ലോകേഷ്​ കനകരാജാണ്​ സംവിധാനം ചെയ്​തത്​.

മലയാളി താരം നരേൻ കാർത്തിക്കൊപ്പം ചിത്രത്തിൽ പൊലീസ്​ ഒഫീസറുടെ വേഷം മികച്ചതാക്കി. തമിഴകത്ത്​ വൻ വിജയമായി മാറിയ ചിത്രം രണ്ടാം ഭാഗത്തിനു​ള്ള സൂചനകൾ നൽകിയാണ്​ അവസാനിച്ചത്​.


വികാസ്​ ബാൽ സംവിധാനം ചെയ്​ത സൂപ്പർ 30യിൽ (2019) ഹൃത്വിക്​ റോഷനാണ്​ നായക വേഷത്തിലെത്തിയത്​. ഗണിതശാസ്​ത്ര പ്രതിഭയായ ആനന്ദ്​ കുമാർ എന്ന വ്യക്തിയുടെ ജീവിത കഥയെ ആസ്​പദമാക്കിയെടുത്തതായിരുന്നു ചിത്രം.

പാവപ്പെട്ട വിദ്യാർഥികൾക്ക്​ ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്​ പരിശീലനം നൽകി അവരെ ജീവിത വിജയത്തി​െലത്തിച്ച വ്യക്തിയാണ്​ ആനന്ദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam filmjerseyindian filmssuper 30tranceIIFF TorontoIIFFTkaithinorth america
Next Story