കത്രിക വെക്കാതെ ട്രാൻസ്​; യു/എ സർട്ടിഫിക്കറ്റോടെ 20ന്​ തീയറ്ററുകളിൽ

21:39 PM
11/02/2020
trance-movie.jpg

തിരുവനന്തപുരം: മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ട്രാൻസിന്​ സെൻസർ ബോർഡ്​ അനുമതി നൽകി. ഒരു രംഗം പോലും വെട്ടിമാറ്റാതെ യ​ു/എ സർട്ടിഫിക്കറ്റ്​ ലഭിച്ചതായി നടൻ ഫഹദ്​ ഫാസിൽ ഫെയ്​സ്​ബുക്കിൽ അറിയിച്ചു.

സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി ചിത്രം പരിശോധിച്ച്​ അനുമതി നൽകുകയായിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തിൽ ഫെബ്രുവരി 20ന്​ ചിത്രം തീയറ്ററുകളിൽ എത്തും. 

ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന്​ നേരത്തേ തിരുവനന്തപുരത്തെ സെൻട്രൽ ബോർഡ്​ ഓഫ്​ ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നു. എട്ട്​ മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സെൻസർ ബോർഡിൻെറ കണ്ടെത്തൽ. 

 

 

 

Loading...
COMMENTS