ജോ ആയി ടൊവീനോ: ഫസ്റ്റ്ലുക് പുറത്ത്
text_fieldsടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ജോ. സറ്റാറിങ് പൗർണമിക്ക് ശേഷം ആൽബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോൻ, വിഷ്ണു ഗോവിന്ദ്, സിനു സിദ്ധാർത്ഥ്, ശ്രീ ശങ്കർ എന്നിവരും പിന്നണിയിലുണ്ട്.
2015ൽ ആരംഭിച്ച് സണ്ണി വെയ്നും ടൊവിനോയും അഭിനയിച്ച ചിത്രമാണ് ‘സ്റ്റാറിങ് പൗർണമി’. ചിത്രം ഇത് വരെ റിലീസ് ചെയ്തിട്ടില്ല. 85 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയിരുന്ന ചിത്രം പിന്നീട് സാമ്പത്തികമായ പ്രതിസന്ധി മൂലം ചിത്രീകരണം മുടങ്ങുകയായിരുന്നു.
കൂതറ എന്ന സിനിമ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് മുടങ്ങിയതെന്ന് പിന്നീട് ഛായാഗ്രഹകൻ സിനു സിദ്ധാർഥ് വെളിപ്പെടുത്തിയിരുന്നു. മരിക്കാർ ഫിലിംസായിരുന്നു സ്റ്റാറിങ് പൗർണമി നിർമാണം ഏറ്റെടുത്തിരുന്നത്. ടൈം സ്ലൈസ് എന്ന ടെക്നോളജി ആദ്യമായി ഉപയോഗിച്ച മലയാള സിനിമ കൂടിയായിരുന്നു സ്റ്റാറിങ് പൗർണമി.
നിലവിൽ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുകയാണ് സിനു സിദ്ധാർത്ഥ്. ജോയുടെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.
