ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ, അടിപൊളി -ടൊവീനോ

13:06 PM
09/09/2018
Tovino Thomas Theevandi

പുതിയ ചിത്രം തീവണ്ടി തിയേറ്ററുകളിൽ കൈയ്യടി നേടുന്നതിനിടെ പ്രതികരണവുമായി ടൊവീനോ തോമസ്. സിനിമയോടും എന്നോടും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും ടൊവീനോ ഫേസ്ബുക്കിൽ കുറിച്ചു. 

ട്രോളുകളൊക്കെ കാണുന്നുണ്ട്. അടിപൊളിയാണ്. ട്രോളന്മാർക്ക് ഒരു സ്പെഷ്യൽ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Loading...
COMMENTS