''ചോരക്കളിയല്ല; കട്ട സ്ട്രോങ്ങായ സൗഹൃദവും പ്രണയവുമാണ് മെക്സിക്കൻ അപാരത ''
text_fieldsഒരു മെക്സിക്കന്‍ അപാരതയെന്ന ചിത്രം ഒരു ചോരക്കളിയാണെന്ന് ആരും പ്രതീക്ഷിക്കരുതെന്ന് ടൊവിനോ തോമസ്. കട്ട സ്ട്രോങ്ങായ സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും കൂടി കഥയാണ് സിനിമ പറയുന്നതെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.
സൗഹൃദമാണ് കാമ്പസിന്റെ ശക്തി. നിങ്ങളിപ്പോൾ കടന്നു പോകുന്ന സൗഹൃദ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ. ഇവിടെ നിങ്ങളുടെ തോളില്‍ കൈയിട്ടവര്‍,കാലുവാരിയവർ,പൊതിച്ചോറിലെ ഓംലറ്റും ചമ്മന്തീം,നീന്തിക്കയറിയ ചോരച്ചാലുകള്‍..പൊട്ടിയ കുപ്പികള്‍,ചില്ലുകള്‍..കിട്ടിയ പ്രേമലേഖനങ്ങള്‍,കടംകൊടുത്ത ഹൃദയങ്ങള്‍..അങ്ങനെ കടുപ്പത്തിൽ സൗഹൃദവും ചൂടുള്ള രാഷ്ട്രീയവും മധുരം പാകത്തിനുള്ള പ്രണയവുമാണ് മെക്സിക്കൻ അപാരതയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പ്രിയ സുഹൃത്തുക്കളെ..
ഒരു ചോരക്കളി മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ സോറി... ഇത് കട്ട സ്ട്രോങ്ങായ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കൂടി സിനിമയാണ്. സൗഹൃദമാണ് കാമ്പസിന്റെ ശക്തി. നിങ്ങളിപ്പോൾ കടന്നു പോകുന്ന സൗഹൃദ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ. ഇവിടെ നിങ്ങളുടെ തോളില്‍ കൈയിട്ടവര്‍,കാലുവാരിയവർ,പൊതിച്ചോറിലെ ഓംലറ്റും ചമ്മന്തീം,നീന്തിക്കയറിയ ചോരച്ചാലുകള്‍..പൊട്ടിയ കുപ്പികള്‍,ചില്ലുകള്‍..കിട്ടിയ പ്രേമലേഖനങ്ങള്‍,കടംകൊടുത്ത ഹൃദയങ്ങള്‍..അങ്ങനെ കടുപ്പത്തിൽ സൗഹൃദവും ചൂടുള്ള രാഷ്ട്രീയവും മധുരം പാകത്തിനുള്ള പ്രണയവുമാണ് മെക്സിക്കൻ അപാരത!!
