ടോവിനോ, സൗബിൻ; മുഹ്​സിൻ പരാരി-ആഷിക്​ അബു ചിത്രം ‘തല്ലുമാല’

13:46 PM
06/10/2019
muhsin-perari

വൈറസിന്​ ശേഷം ആഷിഖ്​ അബു-മുഹ്​സിൻ പരാരി കൂട്ടുകെട്ടിൽ തല്ലുമാല എന്ന പേരിൽ പുതിയ ചിത്രമൊരുങ്ങുന്നു. ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൻെറ കഥയും സംവിധായകനായ മുഹ്സിന്‍ പരാരിയാണ്. സഹ എഴുത്തുകാരനായി തമാശയുടെ സംവിധായകന്‍ അഷ്റഫ് ഹംസ എത്തുന്നു.

ഒ.പി.എമ്മിൻെറ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് തല്ലുമാല നിര്‍മിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം സുഷിന്‍ ശ്യാം. എഡിറ്റിംഗ് - സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷാര്‍ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറും നിര്‍വഹിക്കുന്നു.

Loading...
COMMENTS