Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ടൊവിനോ തോമസ്

text_fields
bookmark_border
Tovino Thomas
cancel

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ നടൻ ടൊവിനോ തോമസ്. ഇന്നലെ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകൻ  ശ്യാം പ്രസാദിനൊപ്പമുളള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്ക്‌വെച്ചു കൊണ്ടായിരുന്നു ടൊവിനോ രാഷ്ട്രീയ കൊലപാതകങ്ങളെ തുറന്ന് എതിർത്തത്. മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നു കൊണ്ടിരിക്കെ തന്നോടൊപ്പം ശ്യാം എടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചുകൊണ്ടായിരുന്നു ടൊവിനോയുടെ തുറന്നു പറച്ചിൽ

I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത , 
ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ? 
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tovino thomas against politcal murders- Kerala news
Next Story