ശിൽപി ലൂക്കയായി ​​​ടൊവീനോ, ഒപ്പം അഹാനയും; ഫസ്റ്റ് ലുക്ക് പോസ്റ്റർ

17:18 PM
19/05/2019
luca

​​​ടൊവീനോ നായകനാകുന്ന പുതിയ ചിത്രം ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അഹാന കൃഷ്ണയാണ് ടൊവിയുടെ നായിക. നവാഗതനായ അരുൺ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്യുന്നത്. 

കലാകാരനും ശിൽപ്പിയുമായ ലൂക്കായുടെ കഥ പറുന്ന ചിത്രത്തിൽ ലൂക്കയായി ടൊവീനോയും നിഹാരികയായി അഹാനയും വെള്ളിത്തിരയിൽ എത്തുന്നു. 

Luca

തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വൽസൻ, നിതിൻ ജോർജ് എന്നിവരും ചിത്രത്തിലുണ്ട്. അരുണിനൊപ്പം മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം: സൂരജ് എസ്. കുറുപ്പ്. ഛായാഗ്രഹണം: നിമിഷ് രവി. വിതരണം: സെഞ്ചുറി ഫിലിംസ്.

പ്രിന്‍റു ഹുസൈനും ലിന്‍റോ തോമസും ചേർന്നാണ് നിർമാണം. ജൂൺ 28ന് ചിത്രം പ്രദർശനത്തിനെത്തും. 

Loading...
COMMENTS