ടിയാനിലെ പട്ടാഭിരാമൻ....

20:37 PM
20/03/2017

പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം ടിയാന്‍റെ പോസ്റ്റർ പുത്തിറങ്ങി. ചിത്രത്തിൽ ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ. നവാഗതനായ ജീയെന്‍ കൃഷ്ണകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മുരളീഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദര്‍.

COMMENTS