ടിപ്പുവിന്റെ ജീവിതം അഭ്രപാളിയിലേക്ക്
text_fieldsപാലക്കാട്: ടിപ്പു സുൽത്താനെ കുറിച്ചുള്ള സിനിമയുമായി ബന്ധുക്കൾ. ‘ടിപ്പു ദ അൺടോൾഡ് സ്റ്റോറി’ എന്ന പേരിലുള്ള സിനിമയുടെ ട്രെയ്ലർ തയാറായതായി ബന്ധുക്കളായ മുംബൈയിലെ റഹ്മത്ത് റാഫി, മകൻ മുഹമ്മദ് റഷീദ് ശൈഖ്, സംവിധായകൻ ശ്രീജു ശ്രീധർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മൂന്നു മിനിറ്റുള്ള ട്രെയ്ലർ ജനുവരി ആദ്യവാരം മുംബൈയിൽ പുറത്തിറക്കും. ആർ-ത്രി പ്രൊഡക്ഷൻസ് നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ടിപ്പുവിെൻറ ബന്ധുകൂടിയായ മുഹമ്മദ് റാഫിയാണ്. ടിപ്പുവായി അഭിനയിക്കുന്നത് റഷീദ് ശൈഖും.
ചരിത്ര ഗ്രന്ഥങ്ങളിലുള്ളതിൽനിന്ന് വ്യത്യസ്തമായി ടിപ്പുവിെൻറ ജീവിതത്തിെൻറ നേർചിത്രമാണ് സിനിമയിലൂടെ പകർന്നുനൽകുകയെന്ന് സംവിധായകൻ ശ്രീജു ശ്രീധർ പറഞ്ഞു.
ടിപ്പുവിെൻറ ഭാര്യ റോഷൻ ബീഗത്തിെൻറ 12ാം തലമുറയിലുള്ളവരാണ് മുംബൈയിലുള്ള റഹ്മത്തും മകൻ മുഹമ്മദ് റഷീദ് ശൈഖും.
