Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘തൃശ്ശിവപേരൂര്‍...

‘തൃശ്ശിവപേരൂര്‍ ക്ളിപ്തം’ ചിത്രീകരണം പുരോഗമിക്കുന്നു

text_fields
bookmark_border
‘തൃശ്ശിവപേരൂര്‍ ക്ളിപ്തം’ ചിത്രീകരണം പുരോഗമിക്കുന്നു
cancel

ആസിഫ്  അലിയെ നായകനാക്കി രതീഷ്കുമാര്‍ സംവിധാനം ചെയ്യുന്ന 'തൃശ്ശിവപേരൂര്‍ ക്ളിപ്തം' ചിത്രീകരണം തുടരുന്നു. ആമേന്‍ എന്ന ചിത്രത്തിനു ശേഷം വൈറ്റ് സാന്‍ഡ്സ് മീഡിയ ഹൗസിന്‍െറ ബാനറില്‍ ഫരീദ് ഖാനും ഷലീല്‍ അസീസുമാണ് നിര്‍മാതാക്കള്‍. ‘തൃശൂരിലെ ഉള്‍നാട്ടില്‍ നിന്ന് നഗരത്തിലത്തെുന്ന ആസിഫലിയുടെ ഗിരിജ വല്ലഭന്‍ എന്ന കഥാപാത്രം ഓട്ടോറിക്ഷാഡ്രൈവറായ പെണ്‍കുട്ടിയിലെത്തിപ്പെടുന്ന കഥ ഹാസ്യത്തിന്‍െറ മൂന്ന് വഴികളിലൂടെയാണ് വികസിക്കുന്ന’തെന്ന് സംവിധായകന്‍ ‘മാധ്യമം’ ഓണ്‍ലൈനോട് പറഞ്ഞു.

ചെമ്പന്‍ വിനോദ്, ബാബുരാജ്, ടി.ജി. രവി, ഇര്‍ഷാദ്, സുധീഷ്,നന്ദു, സുനില്‍ സുഖദ, ശ്രീജിത്ത് രവി, വിജയകുമാര്‍, സുധി കോപ്പ, മേഘനാഥന്‍, ജയരാജ് വാര്യര്‍, റോണി രാജ്, ജുവല്‍ മേരി, അപര്‍ണ ബാലമുരളി, പാര്‍വതി,അഞ്ജന തുടങ്ങിയവരഭിനയിക്കുന്നു. തിരക്കഥ: പി.എസ്. റഫീഖ്,ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, പി.എസ്. റഫീഖ്, സംഗീതം: ബിജിപാല്‍. ഛായ:സ്വരൂപ് ഫിലിപ്പ്. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷെയ്ക് അഫ്സല്‍. കല: വിനീഷ് ബംഗ്ളാന്‍. ചമയം: റോണക്സ് സേവ്യര്‍. വസ്ത്രം : സമീറ സനീഷ്. മുഖ്യ സംവിധാനസഹായി: ഷൈനു ചന്ദ്രന്‍. സംവിധാന സഹായികള്‍: രവി വാസുദേവ്, നെല്‍സണ്‍.  അസി. സംവിധായകര്‍: അനീഷ് ജോര്‍ജ്, ശ്രീലക്ഷ്മി മങ്ങാട്ട്, രഞ്ജിത്ത് മഠത്തില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കോഴിക്കോട്. പ്രൊഡ. എക്സി: ബിനു മണമ്പൂര്‍. നിശ്ചല ഛായ: അനൂപ് ചാക്കോ. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissivaperoor Kliptham
News Summary - thrissivaperoor cliptham
Next Story