മൂന്ന് വ്യത്യസ്ത ലുക്കിൽ ദിലീപ്; കമ്മാര സംഭവം ഉടൻ

12:05 PM
16/03/2018
Kammara Sambhavam dillep looks

രതീഷ് അമ്പാട്ട്  ആണ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത്. മൂന്ന് വ്യത്യസ്ത ലുക്കിലുള്ള പോസ്റ്റർ ദിലീപ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥും  പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്.  

നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ബോബി സിംഹ, മുരളീഗോപി എന്നിവരും ചിത്രത്തിലുണ്ട്.   കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 
 

Loading...
COMMENTS