'പോത്തേട്ടൻ ബ്രില്യൻസി'ന്‍റെ പിന്നാമ്പുറ കാഴ്ചകൾ

22:00 PM
17/07/2017

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച  'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം കണ്ടവർ പോത്തേട്ടൻ ബ്രില്യൻസിനെ വീണ്ടും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പുകഴ്ത്തുകയാണ്. ഇപ്പോൾ അണിയറക്കാർ ചിത്രത്തിന്‍റെ മേകിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. രസകരമായ സിനിമ ചിത്രീകരണം ഈ വിഡിയോയിൽ കാണാം. 

രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട്, അലെന്‍സിയർ, സൗബിൻ, വെട്ടുക്കിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, നിമിഷാ സണ്ണി, എസ്.കെ. മിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിമിഷയാണ് ചിത്രത്തിലെ നായിക. 

ബിജിപാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സജീവ് പാഴൂരിന്‍റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രസംയോജനം കിരണ്‍ ദാസ്.

COMMENTS