ടൊവിനോ ചിത്രത്തിെൻറ ആദ്യ പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ
text_fieldsതെൻറ ആദ്യ ചിത്രമായ സെക്കൻറ് ഷോയിൽ കൂടെ വർക് ചെയ്ത സുഹൃത്ത് ഫെലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിെൻറ ഒൗദ്യോഗിക പോസ്റ്റർ പങ്കുവെച്ച് യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. േഫസ്ബുക്കിലൂടെയാണ് താരം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ദുൽഖറിെൻറ അടുത്ത സുഹൃത്തായ ടൊവിനോയാണ് ചിത്രത്തിലെ നായകൻ.
തീവണ്ടി എന്ന് പേരുള്ള ചിത്രത്തിൽ പുതുമുഖം സംയുക്ത മേനോൻ നായികായായെത്തുന്നു. വൻ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ദേശീയ പുരസ്കാര ജേത്രി സുരഭി, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ഷമ്മി തിലകൻ, മുസ്തഫ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആഗസ്ത് സിനിമാസിെൻറ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
