തീവണ്ടി, ബി-ടെക്ക്; റിലീസ് നീട്ടി
text_fieldsടൊവീനോ ചിത്രം തീവണ്ടിയുടെയും ആസിഫ് അലി ചിത്രം ബിടെക്കിന്റെയും റിലീസ് നീട്ടി. നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളാണിവ. ഇതിൽ ബി.ടെക് വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും. എന്നാൽ തീവണ്ടി പെരുന്നാൾ റിലീസായാണ് എത്തുക.
െടാവിനോ തോമസ് നായകനാകുന്ന തീവണ്ടി ഫെലിനി ടി.പിയാണ് സംവിധാനം െചയ്യുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംയുക്ത മേനോനാണ് നായിക.

ആഗസ്ത് സിനിമാസാണ് ചിത്രം നിർമിക്കുന്നത്. വിനി വിശ്വലാൽ തിരക്കഥ രചിച്ചിരിക്കുന്നു. കൈലാസ് മേനോനാണ് സംഗീതം.
ആസിഫ് അലി നായകനാകുന്ന ബി ടെക്കിൽ അപർണ ബാലമുരളിയാണ് നായിക. നിരഞ്ജന, സൈജു കുറുപ്പ്, അനൂപ് മേനോന്, ദീപക്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂര്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
