Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സസ്‌പെന്‍സിന്‍റെ ‘താക്കോല്‍’ ആറിന്

text_fields
bookmark_border
സസ്‌പെന്‍സിന്‍റെ ‘താക്കോല്‍’ ആറിന്
cancel

സസ്‌പെന്‍സിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ‘താക്കോല്‍’ ഡിസംബര്‍ 6ന് പ്രദര്‍ശനത്തിനെത്തും. സൂപ്പര ്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഷാജി കൈലാസ് നിര്‍മ്മിച്ച ചിത്രം സംവിധാനം നിർവഹിക്കുന്നത് മാധ്യമപ്രവര്‍ത് തകനായ കിരൺ പ്രഭാകറാണ്. സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസും രാജശ്രീ ഫിലിംസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.


കേരളത്തിലെ മലയോര ഗ്രാമത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ഷാജി കൈലാസിന്‍റെ മകന്‍ റോഷിന്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഇന്ദ്രജിത്ത്, മുരളി ഗോപി, നെടുമുടി വേണു, ലാല്‍, രഞ്ജിപണിക്കര്‍, സുധീര്‍ കരമന, പി. ബാലചന്ദ്രന്‍, സുദേവ് നായര്‍, ഡോ. റോണി, മീര വാസുദേവ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇനിയയാണ് ചിത്രത്തിലെ നായിക.

ശബ്ദത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ശബ്ദവിന്യാസം നിര്‍വഹിച്ചത് റസൂല്‍ പൂക്കുട്ടിയാണ്. പശ്ചാത്തലസംഗീതവും, ഗാനങ്ങള്‍ക്ക് ഈണവും നല്‍കിയത് എം. ജയചന്ദ്രന്‍. പ്രഭാവര്‍മ, റഫീഖ് അഹമ്മദ്, സതീഷ് തുടങ്ങിയവരാണ് ഗാനരചന.

ഛായാഗ്രഹണം ആല്‍ബി, എഡിറ്റിങ് ശ്രീകാന്ത്, വസ്ത്രാലാങ്കാരം കുമാര്‍, സ്റ്റില്‍സ് ഹരിതിരുമല, ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍ എന്നിവർ നിർവഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thakkol 2019 malayalam movie-news
Next Story