Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി താരാകല്യാണി​െൻറ ഭർത്താവും അവതാരകനുമായ  രാജാറാം അന്തരിച്ചു

text_fields
bookmark_border
നടി താരാകല്യാണി​െൻറ ഭർത്താവും അവതാരകനുമായ  രാജാറാം അന്തരിച്ചു
cancel

കൊച്ചി: നര്‍ത്തകനും ടെലിവിഷൻ അവതാരകനും നടി താരാ കല്യാണി​​​െൻറ ഭര്‍ത്താവുമായ രാജാറാം അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

പനി ബാധിച്ച് ജൂണിലാണ് രാജാറാമിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും  ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക്​ മാറ്റുകയും ചെയ്തിരുന്നു. ഈ മാസം 22 ന് കാർഡിയാക്​ ​െഎ.സി.യുവിൽ പ്രവേശിപ്പിച്ച രാജാറാം കുറച്ച് ദിവസങ്ങളായി വ​​െൻറിലേറ്ററി​​​െൻറ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്​. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.താരാ കല്യാണും രാജാറാമും ഒരുമിച്ച് നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് ഏക മകള്‍.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tara Kalyan's Husband Rajaram Passed away
Next Story