അഭിമന്യുവിനെ കുറിച്ചുള്ള ചിത്രത്തിലൂടെ സ്വരൂപ് മലയാളത്തിലേക്ക്
text_fieldsകൊച്ചി: ചെന്നൈ മലയാളിയായ നടൻ സ്വരൂപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. മഹാരാജാസ് കോളേജിൽ എസ്.ഡി.പി.െഎ പ്ര വർത്തകർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിെൻറ ജീവിതകഥ പറയുന്ന "പത്മവ്യൂഹത്തിലെ അഭിമന്യു' എന് ന ചിത്രത്തിലാണ് സ്വരൂപ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ധനുഷിനെ നായകനാക്കി പ്രഭു സോളമൻ സം വിധാനം ചെയ്‌ത "തൊടറി' എന്ന സിനിമയിൽ നായിക കീർത്തിസുരേഷിെൻറ പരുക്കനായ മുറച്ചെറുക്കെൻറ റോളിൽ സ്വരൂപ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഘവേന്ദ്രറാവുവിെൻറ തെലുങ്ക് പുരാണസിനിമയിലും സ്വരൂപ് വേഷമിട്ടിട്ടുണ്ട്.
കുടുംബസമേതം അയർലണ്ടിൽ താമസമാക്കിയ സ്വരൂപ് സിനിമക്ക് വേണ്ടിമാത്രമാണ് ഇന്ത്യയിലേക്ക് വന്നത്. ഐറിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയപഠനം നടത്തിയശേഷം പ്രമുഖ ഐറിഷ് ചാനൽ ആയ ആർ.ടി.ഇയിൽ അഭിനയിക്കുകയും ചെയ്‌തിരുന്നു.
അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അദ്ദേഹമായി തന്നെ അഭിനയിച്ച സിനിമയാണ് പത്മവ്യൂഹത്തിലെ അഭിമന്യു. കോഴിക്കോട്, കൊച്ചി, വട്ടവട എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ആർഎംസിസി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽദത്ത് നിർമ്മിക്കുന്ന സിനിമ നവാഗതനായ വിനീഷ് ആരാധ്യയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.
വയനാട് സ്വദേശിയായ പുതുമുഖം ആകാശ് അഭിമന്യുവായി വേഷമിടുന്നു. ഇന്ദ്രൻസും ശൈലജയും അഭിമന്യുവിെൻറ മാതാപിതാക്കളായി അഭിനയിക്കുന്നു. പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി 25 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്.
അനൂപ് ചന്ദ്രൻ, സോനാ നായർ, സൈമൺ ബ്രിട്ടോ എന്നിവരോടൊപ്പം ധാരാളം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. ഷാജി ജേക്കബ് ക്യാമറയും, അഭിലാഷ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബൈജു അത്തോളിയാണ്. അസ്സോസിയേറ്റ് ഡയറക്‌ടർ പ്രദീപ് കടിയങ്ങാട്, അസ്സോസിയേറ്റ് ക്യാമറാമാൻ അജി വാവച്ചൻ, മേക്കപ് റോയ് പെല്ലിശ്ശേരി, വസ്‌ത്രാലങ്കാരം അരവിന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_0.jpg)