Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിനിമകൾക്ക് ഡേറ്റ് നൽകി; മൽസരിക്കാനില്ലെന്ന് സുരേഷ് ഗോപി
text_fieldsbookmark_border
തിരുവനന്തപുരം: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി. പുതിയ ചിത്രങ്ങൾക്ക് ഡ േറ്റ് നൽകിയിട്ടുണ്ടെന്നും ഇപ്പോൾ അതിെൻറ തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
നടനും രാജ്യസഭാംഗവു മായ സുരേഷ് ഗോപി തിരുവനന്തപുരം, കൊല്ലം എന്നീ മണ്ഡലങ്ങളിൽ ഏതിൽ നിന്നെങ്കിലും മൽസരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതോടെ തിരുവനന്തപുരത്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മൽസരിക്കാനുള്ള സാധ്യതയേറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നാട്ടുകാരനെന്ന പരിഗണന നൽകിയാണ് കൊല്ലത്ത് സുരേഷ് ഗോപിയുടെ പേര് ബി.ജെ.പി നേതാക്കൾ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
