‘എന്നെ ഇങ്ങനെ കാണാനാണ് ഗോകുലിനിഷ്ടം; എന്നാൽ...​​’

12:56 PM
13/03/2019

നാല്​ വർഷങ്ങൾക്ക്​ ശേഷം അഭിനയ രംഗത്തിന്​ ഇടവേളയിട്ട പ്രശസ്​ത നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി അഭിനയ രംഗത്തേക്ക്​ തിരിച്ചു വരുന്ന വാർത്ത ആഹ്ളാദത്തോടെയാണ് ആരാധകർ കേട്ടത്. ഇതേ കാര്യമാണ് മകൻ ഗോകുലും തന്നോട് പറഞ്ഞതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

വിജയ് ആൻറണി നായകനാകുന്ന ‘തമിഴരശൻ’ എന്ന തമിഴ്​ ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൊക്കേഷനിലേക്ക് വന്നപ്പോഴാണ് ഗോകുൽ അച്ഛന് മുന്നിൽ മനസ് തുറന്നത്. 

മക്കളായ ഗോകുലും ഭവാനിയും തമിഴരശന്‍റെ ലൊക്കേഷനില്‍ വന്നിരുന്നു. ഈ ലൈറ്റുകള്‍ക്കും കലാകാരന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നില്‍ക്കുന്ന അച്ഛനെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടമെന്നായിരുന്നു കൈകെട്ടി നിന്നു കൊണ്ട് ഗോകുല്‍ പറഞ്ഞത്. എങ്കിലും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനായതിനാൽ മാതൃ രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

2015ൽ പുറത്തിറങ്ങിയ ശങ്കറി​​​​െൻറ ‘​െഎ’ ആയിരുന്നു സുരേഷ്​ ഗോപി ചെയ്​ത അവസാന തമിഴ്​ ചിത്രം. ഒരു ഡോക്​ടറുടെ വേഷത്തിലായിരുന്നു സുരേഷ്​ ഗോപി എത്തിയത്​. ചിത്രത്തി​ലെ പ്രധാന വില്ലനും അദ്ദേഹമായിരുന്നു. തമിഴരശനിലും ഒരു ഡോക്​ടറുടെ വേഷമാണ്​​ അദ്ദേഹത്തിന്​​. ചിത്രത്തിലെ സുരേഷ്​ ഗോപിയുടെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രമ്യ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുക.

Loading...
COMMENTS