സുരാജിന്‍റെ ഹിഗ്വിറ്റ വരുന്നു 

17:00 PM
12/11/2019

സെക്കന്‍റ് ഹാഫ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചിത്രം 'ഹിഗ്വിറ്റ'യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്.  സുരാജ്  വെഞ്ഞാറമൂടും നായികാ നായകൻ ഫെയിം വെങ്കിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 

പൃഥ്വിരാജ് സുകുമാരൻ,  ദുൽഖർ സൽമാൻ,  കുഞ്ചാക്കോബോബൻ,ടോവിനോ തോമസ്, ആസിഫ് അലി,  ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ ഷാഹിർ, സണ്ണിവെയ്ൻ  എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് ഇന്‍റ്്സ്റ്റഗ്രാം പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. 

ഹേമന്ത് ജി നായർ രചനയും സംവിധാനവും  നിർവഹിക്കുന്ന ഹിഗ്വിറ്റയുടെ നിർമ്മാണം സെക്കന്‍റ് ഹാഫ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബോബി തര്യനും സജിത്ത് അമ്മയും ചേർന്നാണ്. ഷൈൻ ടോം ചാക്കോ, ബാലു  വർഗീസ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്,  ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ.എം വിജയൻ  എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസറും സംഗീതം രാഹുൽ രാജും നിർവഹിക്കുന്നു.  എഡിറ്റിംഗ്: പ്രസീദ് നാരായണൻ. കലാസംവിധാനം: സുനിൽ കുമാരൻ. ഗാനരചന: വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.  മേക്കപ്പ്: അമൽ ചന്ദ്രൻ. വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്. സംഘട്ടനം: മാഫിയ ശശി. സൗണ്ട് ഡിസൈൻ: അനീഷ് പി ടോം. ചീഫ് ആസോസിയേറ്റ് ഡയറക്ടർ ആകാശ് രാം കുമാർ. വി എഫ് എക്‌സ്: ഡി ടി എം.  സ്റ്റീൽസ്: ഷിബി ശിവദാസ്.  ‌‍ഡിസൈൻ: ആന്റണി സ്റ്റീഫൻ. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ അവസാനവാരം ആരംഭിക്കും. 

Loading...
COMMENTS