മമ്മൂക്കക്ക് അൻപോടെ നൂറുമ്മകൾ

11:07 AM
02/02/2019

കഴിഞ്ഞദിവസം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പേരൻപിനെ ആരാധകർ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെയും മമ്മൂട്ടിയും പ്രശംസിച്ച് രംഗത്തെത്തിയത്. നടൻ സണ്ണി വെയ്നും ചിത്രം കണ്ട് മമ്മൂട്ടിയെ പ്രശംസിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടു. 

പേരൻപ് കണ്ടു. മനുഷ്യത്വത്തിന്‍റെ അതിജീവനമാണ് പേരൻപ്. മമ്മുക്കക്ക്‌ ഒരു നൂറുഉമ്മകൾ, അൻപോടെ -എന്നാണ് സണ്ണി വെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്. 

ചിത്രം തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി ഒാടിക്കൊണ്ടിരിക്കുകയാണ്. തങ്കമീൻകൾ, തരമണി, കട്രത്​ തമിഴ്​ എന്നീ മനോഹര ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാമാണ് ചിത്രം സംവിധാനം ചെയ്തത്. പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി,​അ‌‌ഞ്ജലി അമീർ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിർവഹിക്കുന്നത് യുവൻശങ്കർ രാജയാണ്. 

Loading...
COMMENTS