ദിലീപിന്​ സമൻസ് VIDEO

01:24 AM
07/12/2017
dileep

അ​ങ്ക​മാ​ലി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ന്‍ ദി​ലീ​പി​നും കൂ​ട്ടു​പ്ര​തി​ക​ൾ​ക്കും അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യു​ടെ സ​മ​ൻ​സ്. ഇൗ​മാ​സം 19ന്​ ​കോ​ട​തി​യി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ സ​മ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 

ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​യും സു​നി​ൽ​കു​മാ​ർ എ​ന്ന പ​ൾ​സ​ർ സു​നി​യെ മു​ഖ്യ​പ്ര​തി​യാ​ക്കി​യും പൊ​ലീ​സ്​ സ​മ​ര്‍പ്പി​ച്ച അ​നു​ബ​ന്ധ​കു​റ്റ​പ​ത്രം കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​മ​ൻ​സ്​ അ​യ​ച്ച​ത്. ആ​കെ 12 പ്ര​തി​ക​ളാ​ണു​ള്ള​ത്. 

മു​ഴു​വ​ൻ​പ്ര​തി​ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും വി​ചാ​ര​ണ​ന​ട​പ​ടി​ക​ള്‍ക്കാ​യി എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ലേ​ക്ക് കു​റ്റ​പ​ത്രം കൈ​മാ​റു​ക. വി​ചാ​ര​ണ ഏ​ത് കോ​ട​തി​യി​ല്‍ വേ​ണ​മെ​ന്ന്​ പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി തീ​രു​മാ​നി​ക്കും.

COMMENTS