Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവാതിൽക്കല്​ വെള്ളരി...

വാതിൽക്കല്​ വെള്ളരി പ്രാവ്​... വാക്ക്​ കൊണ്ട്​ മുട്ടണ കേട്ട്..​; സൂഫിയും സുജാതയും ട്രെയിലർ VIDEO

text_fields
bookmark_border
വാതിൽക്കല്​ വെള്ളരി പ്രാവ്​... വാക്ക്​ കൊണ്ട്​ മുട്ടണ കേട്ട്..​; സൂഫിയും സുജാതയും ട്രെയിലർ VIDEO
cancel

ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തി​​െൻറ ട്രെയിലർ പുറത്തുവിട്ടു. പ്രശസ്​ത തമിഴ്​ നടൻ ധനുഷാണ്​ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ്​ ചെയ്​തത്​. വിജയ്​ ബാബു നിർമിച്ച്​ നരണിപ്പുഴ ഷാനവാസ്​ സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ്​ ജനങ്ങളിലേക്ക്​ എത്തുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമിലൂടെ റിലീസ്​ ചെയ്യുമെന്ന്​ ആദ്യം പ്രഖ്യാപിച്ച ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും. അതിനെ തുടർന്ന്​ വലിയ വിവാദങ്ങൾക്കും ചിത്രം തുടക്കം കുറിച്ചിരുന്നു.

തിയറ്റർ വ്യവസായത്തെ ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾ കാര്യമായി ബാധിക്കുമെന്നും ജയസൂര്യയുടേയും വിജയ്​ ബാബുവി​​െൻറയും ചിത്രങ്ങൾ ഇനി തിയറ്റർ റിലീസ്​ ചെയ്യാൻ അനുവദിക്കില്ലെന്നും ഒരുവിഭാഗം തിയറ്റർ ഉടമകൾ പറഞ്ഞിരുന്നു. എന്നാൽ, ചിത്രം ആമസോൺ പ്രൈമിൽ തന്നെ ഇറക്കാനുള്ള തീരുമാനവുമായി അണിയറപ്രവർത്തകർ മുന്നോട്ട്​ പോയി. നിർമാതാക്കളുടെ സംഘടനയുടെ പിന്തുണയും വിജയ്​ ബാബുവിന്​ ലഭിച്ചിരുന്നു.

നിരൂപക പ്രശംസ ലഭിച്ച കരി എന്ന ചിത്രത്തിന്​ ശേഷം നരണിപ്പുഴ ഷാനവാസ്​ ഒരുക്കുന്ന ചിത്രം കൂടിയാണ്​ സൂഫിയും സുജാതയും. എം. ജയചന്ദ്രന്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിലെ അൽഹംദുലില്ല എന്ന്​ തുടങ്ങുന്ന ഗാനത്തിന്​ ഇൗണമിട്ടിരിക്കുന്നത്​ സദീപ്​ പലനാടാണ്​. അനു മൂത്തേടത്ത്​ ഛായാഗ്രഹണവും ദീപു ജോസഫ്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജൂലൈ മൂന്നിന്​ ചിത്രം ആമസോൺ പ്രൈമിലൂടെ 200 ലേറെ രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക്​ എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay babuactor jayasuryaSufiyum SujatayumSufiyum Sujathayum
News Summary - Sufiyum Sujatayum Official Trailer
Next Story