സുഡാനിക്ക്​ ആഫ്രിക്കൻ ചലച്ചിത്ര മേളയിലും പുരസ്​കാരം; സക്കരിയ മികച്ച സംവിധായകൻ

20:10 PM
18/02/2019
zakariyya-sudani

മൊറോക്കോയില്‍ നടന്ന ഫെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളചിത്രം 'സുഡാനി ഫ്രം നൈജീരിയക്ക്​’അംഗീകാരം. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിൽ നടന്ന ഫെസ്​ നടന്ന ആന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രം സംവിധാനം ചെയ്ത സക്കരിയ മുഹമ്മദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു.

കഴിഞ്ഞ വർഷവും ഇൗ വർഷവുമായി ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്​. ഐഎഫ്എഫ്‌കെയിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും സുഡാനി നേടിയിട്ടുണ്ട്.

ഫേസ്ബുക്ക്​ ഗ്രൂപ്പായ സിനിമാ പാരഡൈസോയുടെ പുരസ്ക്കാരം ചിത്രത്തി​​െൻറ പിന്നണി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എൻറർടൈൻമ​െൻറ്​സി​​െൻറ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്സ് ഓഫീസിലും ലഭിച്ചിരുന്നത്.

Loading...
COMMENTS