പന്ത്​ കൊണ്ടൊരു നേർച്ച: സുഡാനിക്കായി ഷഹബാസും റെക്​സും ഒന്നിക്കുന്നു

10:55 AM
21/01/2018
shabaz-aman

മായനദിയിലെ പ്രണായാർദ്രമായ ഗാനങ്ങൾക്ക്​ ശേഷം ഷഹബാസ്​ അമനും റെക്​സ്​ വിജയനും വീണ്ടും ഒന്നിക്കുന്നു. സൗബിൻ ഷാഹിർ നായകനാവുന്ന സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തിന്​ വേണ്ടിയാണ്​ ഇരുവരും ഒന്നിക്കുന്നത്​. റെക്​സ്​ വിജയൻ​ ഒരുക്കുന്ന ഗാനങ്ങൾ പാടുന്നത്​ ഷഹബാസ്​ അമനാണ്​​​. ​ഫേസ്​ബുക്കിലുടെയാണ്​ ഇരുവരും ഒന്നിക്കുന്ന വിവരം ഷഹബാസ് പുറത്ത്​ വിട്ടത്​.

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ഫ്രൈം നൈജീരിയ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​. സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേൽ ആബിയോളയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്​.  ഷൈജു ഖാലിദാണ്​ കാമറ കൈകാര്യം ചെയ്യുന്നത്​. ഫുട്​ബാളി​​െൻറ പശ്​ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തി​​െൻറ ഷൂട്ടിങ്​ കോഴിക്കോടും മലപ്പുറത്തും​ പുരോഗമിക്കുന്നു​.

COMMENTS