ഗോൾ വലയിൽ പുരസ്​കാരങ്ങൾ നിറച്ച്​ സുഡാനി 

22:06 PM
27/02/2019
sudani from Nigeria

തി​രു​വ​ന​ന്ത​പു​രം: സെ​വ​ൻ​സ്​ ഫു​ട്​​ബാ​ളി​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​​​​​െൻറ മ​ല​പ്പു​റ​ത്തി​​​​​െൻറ ന​ന്മ​യും ഉൗ​ഷ്​​മ​ള​ത​യും വ​ര​ച്ചി​ട്ട സ​ക​രി​യ​യു​ടെ ‘സു​ഡാ​നി ​ഫ്രം ​നൈ​ജീ​രി​യ’​ക്ക്​  പു​ര​സ്​​കാ​ര​പ്പെ​രു​മ​ഴ. സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ അ​ഞ്ച്​ പു​ര​സ്​​കാ​ര​ങ്ങ​ളാ​ണ്​ ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. പു​ര​സ്​​കാ​ര​ങ്ങ​ൾ അ​ഞ്ചാ​ണെ​ങ്കി​ല​ും ഏ​ഴ്​ പേ​രി​ലേ​ക്കാ​ണ് അം​ഗീ​കാ​ര​മെ​ത്തു​ക.

സു​ഡാ​നി​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സൗ​ബി​ന്‍ ഷാ​ഹി​ര്‍ ക​ര​സ്​​ഥ​മാ​ക്കി​യ​പ്പോ​ൾ ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത് സം​വി​ധാ​യ​ക​ന്‍ സ​ക​രി​യ​ക്കാ​ണ്. 

കൈ​ത്ത​ഴ​ക്കം വ​ന്ന സം​വി​ധാ​യ​ക​​​​​െൻറ അ​നാ​യാ​സ​ത​യോ​ടെ​യാ​ണ്​ സ​ക​രി​യ ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ജൂ​റി അ​ടി​വ​ര​യി​ടു​ന്നു. കാ​ൽ​പ​ന്തു​ക​ളി​യ​ു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ  ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഹ​ർ​ഷ-​സം​ഘ​ർ​ഷ​ങ്ങ​ളെ അ​തി​സൂ​ക്ഷ്​​മ​മാ​യി ആ​വി​ഷ്​​ക​രി​ച്ചു​വെ​ന്നാ​ണ്​ സം​വി​ധാ​യ​ക​നെ​ക്കു​റി​ച്ചു​ള്ള ജൂ​റി റി​പ്പോ​ർ​ട്ട്.

സൗ​ബി​ൻ ഷാ​ഹി​റി​​​​​െൻറ ക​ഥാ​പാ​ത്ര​മാ​യ മ​ജീ​ദി​​​​​െൻറ ഉ​മ്മ​യാ​യി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന സാ​വി​ത്രി ശ്രീ​ധ​ര​നും അ​യ​ൽ​വാ​സി​യും കൂ​ട്ടു​കാ​രി​യു​മാ​യി വേ​ഷ​മി​ട്ട സ​ര​സ ബാ​ലു​ശ്ശേ​രി​യു​മാ​ണ്​ സ്വ​ഭാ​വ ന​ടി​മാ​ര്‍ക്കു​മു​ള്ള പു​ര​സ്കാ​രം പ​​ങ്കി​ട്ട​ത്. മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍ക്കു​ള്ള അ​വാ​ര്‍ഡ് സു​ഡാ​നി​യു​ടെ തി​ര​ക്ക​ഥ​യെ​ഴു​തി​യ സ​ക​രി​യ​ക്കും മു​ഹ്സി​ന്‍ പ​രാ​രി​ക്കു​മാ​ണ്. 

മി​ക​ച്ച ജ​ന​പ്രീ​തി​യും ക​ലാ​മേ​ന്മ​യു​മു​ള്ള ചി​ത്ര​ത്തി​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​ര​വും സു​ഡാ​നി​ക്കാ​ണ്. നി​ർ​മാ​താ​ക്ക​ളാ​യ സ​മീ​ർ താ​ഹി​ർ, ​ൈഷ​ജു ഖാ​ലി​ദ്,​ സം​വി​ധാ​യ​ക​ൻ സ​ക​രി​യ എ​ന്നി​വ​ർ​ക്കാ​ണ്​ അ​വാ​ർ​ഡ്​ ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ​വ​ര്‍ഷം മാ​ര്‍ച്ച് 23നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. 

Loading...
COMMENTS