സുഡാനി ഫ്രം നൈജീരിയ കാനിലേക്ക്

12:55 PM
28/04/2018
sudani

സകരി‍യ സംവിധാനം ചെയ്ത സൗബിൻ ചിത്രം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്. സകരിയ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മെയ് 14ന് ചിത്രം കാനിൽ പ്രദർശിപ്പിക്കും. കേരളത്തിലും പുറത്തും റിലീസ് ചെയ്ത ചിത്രം നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകർ ഇപ്പോഴും സ്വീകരിക്കുന്നത്. 

സൗബിന്‍ ഷാഹിർ നായക കഥാപാത്രമായെത്തിയ ചിത്രത്തിൽ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഹാപ്പി ആവേഴ്​സി​​​​​​​െൻറ ബാനറിൽ സംവിധായകരായ സമീർ താഹിർ, ഷൈജു ഖാലിദ്​ എന്നിവരാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ഷൈജു ഖാലിദ്​ തന്നെയാണ്​ ഛായാഗ്രഹണവും നിർവഹിച്ചത്​. ഷഹബാസ്​ അമൻ, അൻവർ അലി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്​ റെക്​സ്​ വിജയൻ സംഗീതം നൽകിയിരിക്കുന്നു.

Loading...
COMMENTS