Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന പുരസ്കാരത്തിലും സുഡാനിയുടെ ജൈത്രയാത്ര...

text_fields
bookmark_border
sudani from Nigeria
cancel

2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലും സകരിയ്യ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' ജൈത്ര യാത്ര തുട രുകയാണ്. അഞ്ച് സംസ്ഥാന പുരസ്കാരങ്ങളാണ് സിനിമ നേടിയത്.

മികച്ച പ്രകടനത്തിലൂടെ സൗബിന്‍ ഷാഹിര്‍ മികച്ച നടനും സകരിയ്യക്ക് നവാഗത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.

മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്കാരം തിരക്കഥയെഴുതിയ സക്കരിയയും മുഹ്സിന്‍ പെരാരിയും പങ്കിട്ടു. മികച്ച ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും സുഡാനിക്കാണ്.

ചിത്രത്തിൽ മജീദിന്‍റെ ഉമ്മമാരായി പ്രേക്ഷകരുടെ ഹൃദയം കവർന്ന സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാര്‍ക്കുള്ള പുരസ്കാരം നേടി.

ഇത് കൂടാതെ നിരവധി ചലച്ചിത്ര മേളകളിലും ചിത്രം പ്രേക്ഷക പ്രശംസ നേടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരവും സകരിയ്യക്ക് ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sudani Grabs Five Awards-Movie News
Next Story