സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജൻ പുരസ്കാരം

17:45 PM
15/05/2019
sudani-from-nigeria
സു​ഡാ​നി ​​ഫ്രം ​നൈ​ജീ​രി​യ​യി​ൽ സൗ​ബി​ൻ ഷാ​ഹി​റും സാ​മു​വ​ല്‍ അ​ബി​യോ​ള ജോ​ണ്‍സ​ണും

സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ഈ വർഷത്തെ മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്‌കാരം നേടി. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന്‍ വിജയകൃഷ്ണനും സംവിധായകന്‍ സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സക്കരിയയും മുഹ്‌സിന്‍ പരാരിയുമാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. ഇ സന്തോഷ് കുമാര്‍ എഴുതിയ നാരകങ്ങളുടെ ഉപമയാണ് മികച്ച ചെറുകഥ.

നിരവധി ചലച്ചിത്രമേളകളിലും സുഡാനി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 49ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി വാരിക്കൂട്ടിയത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സൗബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകന്‍ സക്കരിയക്കായിരുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനിക്കായിരുന്നു. മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരവും സകരിയ സ്വന്തമാക്കിയിട്ടുണ്ട്. 

Loading...
COMMENTS