ചലച്ചിത്ര അവാർഡ് വിതരണം: ചടങ്ങിൽ മോഹൻലാൽ എന്തിനെന്ന് ഡോ. ബിജു
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിച്ചതിനെതിരെ സംവിധായകൻ ഡോ. ബിജു. ഇന്ദ്രൻസ് ഉൾപ്പടെയുള്ള താരങ്ങൾ ഗ്ലാമർ കുറവായതിനാലാണോ മോഹൻലാലിനെ ക്ഷണിച്ചതെന്ന് ബിജു ചോദിച്ചു. ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്യുന്ന മാതൃകയിൽ പുരസ്കാര ജേതാക്കൾ മുഖ്യാതിഥിയായ മുഖ്യമന്ത്രി പുരസ്കാരം നൽകുന്ന പ്രൗഢമായ ചടങ്ങല്ലേ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
നടിയ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത എ.എം.എം.എ സംഘടനയുടെ പ്രസിഡൻറിനെയാണ് മുഖ്യാതിഥിയായി സാംസ്കാരിക വകുപ്പ് ക്ഷണിച്ചിരിക്കുന്നത്. താരത്തോടുള്ള ആരാധന വ്യക്തി എന്നനിലയിൽ കുഴപ്പമില്ല. എന്നാൽ, സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ തീരുമാനമെടുക്കുേമ്പാൾ ചില കാര്യങ്ങൾ പരിഗണിക്കേണ്ടിയിരുന്നുവെന്നും ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
