ലാലേട്ടന്‍റെ ഈ അവതാരപ്പിറവിക്ക് പൃഥ്വിക്ക് നന്ദി -ശ്രീകുമാർ മേനോൻ

15:42 PM
28/03/2019

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകൻ ശ്രീകുമാർ മേനോൻ. കേരളത്തിന്‍റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ് അജയനാണെന്ന് വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്‍റെ ഈ അവതാരപിറവിക്ക് പൃഥ്വിക്ക് നന്ദിയെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 

രാജാവ് ഒന്നേ ഉള്ളൂ. കേരളത്തിൽ ലൂസിഫർ എന്ന പേരിലാണ് ആ രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്‍റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ് അജയ്യനാണെന്ന് വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. 

പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്‍റെ ഈ അവതാരപിറവിക്ക്.

മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ. 


 

Loading...
COMMENTS