സൗബിൻ ഷാഹിർ നായകനാവുന്ന ‘അരക്കള്ളൻ മുക്കാക്കള്ളൻ’ 

11:07 AM
30/07/2019

സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അരക്കള്ളൻ മുക്കാക്കള്ളൻ'. മലയാളം മൂവീ മേക്കേഴ്സ്, ഡെസി പ്ളിക്സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, ശ്വേത കാർത്തിക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജീർ ബാവ കഥ,തിരക്കഥ,സംഭാഷണമെഴുതുന്ന  ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ഛായാഗ്രഹണം-സജിത്ത്,കല-ജിത്തു,മേക്കപ്പ്-സജി കാട്ടാകട,വസ്ത്രാലങ്കാരം-സുനിൽ റഹ്മാൻ. ചിത്രം ക്രിസ്മസ്സിന് റഹാ ഇന്‍റർനാഷണൽ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസെെൻ,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ, വാർത്താപ്രചരണം-എ.എസ്.ദിനേശ്. കോ-പ്രൊഡ്യുസേഴ്സ്‌- യൂനുസ് അലിയാർ, വി.എസ് ഹൈദർ അലി.


 

Loading...
COMMENTS