Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസോളോയുടെ ക്ലൈമാക്സ്...

സോളോയുടെ ക്ലൈമാക്സ് മാറ്റി 

text_fields
bookmark_border
solodq
cancel

ബിജോയ്​ നമ്പ്യർ ഒരുക്കിയ ദുൽഖർ ചിത്രം 'സോളോ'യുടെ ക്ലൈമാക്സിൽ മാറ്റം വരുത്തി. നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് എഡിറ്റ് ചെയ്ത് മാറ്റങ്ങൾ വരുത്തിയത്. നാല് ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതിൽ രുദ്രയുടെ ക്ലൈമാക്സ് ആണ് റിഎഡിറ്റ് ചെയ്ത് പുറത്തുവന്നിരിക്കുന്നത്.

ഇംഗ്ലീഷ്​, തമിഴ്​ ഭാഷങ്ങളിൽ പുറത്തിറക്കുന്ന ചിത്രത്തിൽ ആർതി വെങ്കിടേഷാണ്​ ദുൽഖറി​​​​​​​​െൻറ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കർ എന്നിവർ മറ്റ്​ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്​ത്​ അവസാനമായി പുറത്തിറങ്ങിയ ചിത്രം.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulqar salmanmoviesmalayalam newssoloClimax change
News Summary - Solo movie climax change-Movies
Next Story