ഇതാണ് രുദ്ര രാമചന്ദ്രൻ...
text_fieldsബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന 'സോളോ'യിലെ ദുല്‍ഖറിന്റെ ക്യാരക്ടർ ലുക് പുറത്തിറങ്ങി. ലെഫ്റ്റനന്റ് രുദ്ര രാമചന്ദ്രനായാണ് ദുൽഖറെത്തുന്നത്. ഡിക്യു തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിനെ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ. ജയന്, ആന്‍ അഗസ്റ്റിന്, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്, ഫര്ഹാന് അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
