മകനെതിരായ ആരോപണം: മാലാ പാർവതിയെ അനുകൂലിച്ചും എതിർത്തും സാമൂഹിക മാധ്യമങ്ങൾ
text_fieldsകോഴിക്കോട്: നടിയും ആക്റ്റിവിസ്റ്റുമായ മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണനെതിരെ മേക്കപ്പ് ആർടിസ്റ്റ് സീമ വിനീത് ഉയർത്തിയ ആരോപണങ്ങളെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വിവാദം കനക്കുന്നു. വിവാദത്തിൽ മാലാ പാർവതി കൈകൊണ്ട നിലപാട് ധീരമാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്.
മാലാ പാർവതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണൻ അശ്ലീല ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും അയച്ചൂവെന്ന് മേക്കപ്പ് ആർടിസ്റ്റ് സീമ വിനീത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. 2017 മുതലുള്ള ചാറ്റുകൾ തുറക്കാതെ കിടക്കുന്നുണ്ടായിരുന്നെന്നും അത് തുറന്ന് പരിശോധിക്കുേമ്പാഴാണ് അനന്തകൃഷ്ണെൻറ അശ്ലീല ചാറ്റുകൾ ശ്രദ്ധയിൽപെട്ടതെന്നും അവർ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സീമ വിനീത് അനന്തകൃഷ്ണെൻറ പേര് പറയാതെ സൂചനകൾ മാത്രമാണ് നൽകിയിരുന്നത്. തുടർന്ന്, അനന്തകൃഷ്ണൻ അയച്ച അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്ക്രീൻ ഷോട്ടുകളും അവർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മാലാ പാർവതിയുടെയും അനന്തകൃഷ്ണെൻറയും പേരുകൾ സീമ വിനീത് പുറത്ത് വിടുന്നത്.
സീമയുടെ ആരോപണം പുറത്ത് വന്ന ഉടനെ സീമ വിനീതിനെ മാലാ പാർവതി വിളിക്കുകയും മകനെ വേണ്ടി മാപ്പു പറയുകയും ചെയ്തു. ഈ വിവരം സീമ തന്നെയാണ് ആദ്യം പുറത്തറിയിച്ചത്. സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ മാല പാർവതി വിളിച്ചതും മാപ്പ് പറഞ്ഞതും അവർ വ്യക്തമാക്കുന്നുണ്ട്. അതേസമയം, മകനാണ് മാപ്പ് പറയേണ്ടത് എന്ന് സീമ വ്യക്തമാക്കുകയും ചെയ്തു.
ശേഷം, ഈ വിഷയത്തിൽ വിശദീകരണവുമായി മാല പാർവതി പുറത്ത് വിട്ട് ഫേസ്ബുക്ക് പോസ്റ്റാണ് പിന്നീട് വിവാദമായത്. സംഭവത്തിൽ സീമയോട് മാപ്പ് പറഞ്ഞതടക്കം വ്യക്തമാക്കുന്ന പോസ്റ്റിൽ, സീമ നഷ്ടപരിഹാരത്തിന് ശ്രമിക്കുകയാണെന്ന ആരോപണം ഉണ്ട്. അതിനാലാണ് താൻ അതിൽ ഇടപെടൽ അവസാനിപ്പിച്ചതെന്നും നിയമപരമായ നടപടികളാണ് നല്ലതെന്നും മകൻ ചെയ്തതിെൻറ ഉത്തരവാദിത്വം മകന് തന്നെയാണെന്നും മാലാ പാർവതി വ്യക്തമാക്കി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന ആരോപണം സീമ നിഷേധിച്ചതോടെ ഇരുവരെയും അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയത്. സീമ നേരിട്ട് നഷ്ട പരിഹാരം ആവശ്യപ്പെട്ടു എന്ന് താൻ പറഞ്ഞിട്ടില്ലെന്നും മറ്റൊരു മേക്കപ്പ് ആർടിസ്റ്റ് പങ്കുവെച്ച വോയ്സ് നോട്ടിൽ നിന്നാണ് അത്തരം സംശയമുണ്ടായതെന്നും മാലാ പാർവതി വിശദീകരിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ കമൻറ് യുദ്ധം ഒട്ടും ശമിച്ചില്ല.
‘വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ - എന്നായിരുന്നു സിനിമാ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് മാലാ പാർവതിയുടെ നിലപാടിനെ വിമർശിച്ചത്.
മകനെതിരെ നിയമനടപടിയുമായി പോകണമെന്ന മാലാ പാർവതിയുടെ നിലപാട് അഭിമാനകരമാണ് എന്നാണ് നടൻ ഹരീഷ് പേരടി പ്രതികരിച്ചത്.
<Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
