സമൂഹ മാധ്യമത്തിൽ ഭീഷണി: നടി ഭാവന രഹസ്യമൊഴി നൽകി 

23:28 PM
03/12/2019
Bhavana

ചാ​വ​ക്കാ​ട്: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ അ​ജ്ഞാ​ത​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ടി ഭാ​വ​ന ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി. ഭാ​വ​ന​യു​ടെ ഇ​ൻ​സ്​​റ്റ ഗ്രാം ​പേ​ജി​ലാ​ണ് വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ച് അ​ജ്ഞാ​ത​ൻ അ​ശ്ലീ​ലം ക​ല​ർ​ന്ന ഭാ​ഷ‍യി​ൽ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് തൃ​ശൂ​ർ ഈ​സ്​​റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് തൃ​ശൂ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഭാ​വ​ന ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട​തി​യി​ലെ​ത്തി‍യ ന​ടി അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം മ​ട​ങ്ങി. 

Loading...
COMMENTS