സുരേഷ് ഗോപിക്ക് വോട്ടഭ്യർഥിച്ച ബിജുമേനോനെ വിമർശിച്ച് സോഷ്യൽ മീഡിയ 

11:39 AM
19/04/2019

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച നടന്‍ ബിജു മേനോനെ വിമർശിച്ച് സോഷ്യൽ മീഡിയ. താരത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

എന്ത് നന്മയുടെ പേരിലാണ് ബി.ജെ.പിക്ക്‌ വോട്ട് ചെയ്യേണ്ടത് എന്ന് കൂടെ പറയണം. താങ്കളെ സ്നേഹിക്കുന്നവർക്ക് അതറിയാനുള്ള അവകാശമുണ്ട്. നിങൾ ചാണകത്തിൽ ചവിട്ടും എന്ന് കരുതിയില്ല എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റ്. ബിജു മേനോൻ സിനിമയാണങ്കിൽ ഒന്നും നോക്കാതെ തിയേറ്ററിൽ പോയി കണ്ടിരുന്നതാണ്. അത് താങ്കളോടുള്ള ഇഷ്ടം കൊണ്ടുമായിരുന്നു.. ഇതിപ്പോ ചാണക കുഴിയിൽ വീഴാൻ സ്വയം തീരുമാനിച്ച സ്ഥിതിക്ക് എല്ലാ ഇഷ്ടങ്ങളും, സ്നേഹങ്ങളും ഇങ്ങ് പിൻവലിക്കുന്നു എന്ന് മറ്റൊരാളും കമന്‍റ് ചെയ്യുന്നു.

ബിജു മേനോന്‍റെ ഫേസ്ബുക്കിലെ എല്ലാ പോസ്റ്റിനുമടിയിൽ ഇത്തരത്തിൽ കമന്‍റുകൾ വരുന്നുണ്ട്. കുടുതൽ പേരും നിങ്ങൾ ചാണകത്തിൽ ചവിട്ടും എന്നു ഒരിക്കലും വിചാരിച്ചില്ലെന്ന് പറഞ്ഞാണ് കമന്‍റ് ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് താരം എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്‍റെ ഭാഗ്യമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ അഭിപ്രായപ്പെട്ടത്. നടി പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.


 

Loading...
COMMENTS