‘ഉണ്ട’യുടെ ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചില്ലെന്ന് ശ്യാം കൗശല്‍
text_fieldsഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയെന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി ഡ്യൂപ്പിനെ ഉപോയഗിച്ചിട്ട ില്ലെന്ന് സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശല്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതെങ്കിലും അദ്ദേഹത്തിന്‍റെ ഊർജ്ജം ഇന്നും പഴയതുപോലെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജ്റംഗി ഭായ്ജാന്‍, കൃഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയതും ശ്യാം കൗശലാണ്.
ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹർഷദ് ആണ് തിരക്കഥയൊരുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കൃഷ്ണൻ സേതുകുമാറാണ് നിർമാണം. പ്രശാന്ത് പിള്ളയാണ് സംഗീതം. ചിത്രം ഈദ് റിലീസായെത്തും.
