കൊച്ചി: ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ഇന്നാരംഭിക്കും. ഒ.ടി.ടി പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. അതിനാല്‍ ചിത്രീകരണത്തിന് തടസം നില്‍ക്കേണ്ടെന്നാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം. ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചിത്രീകരണം നടക്കുക.
അതേസമയം പുതിയ സിനിമകളോട് സഹകരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍. അതേസമയം പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കില്ലെന്ന നിര്‍മാതാക്കളുടെ നിലപാടിനെതിരെ കൂടുതല്‍ സംവിധായകര്‍ രംഗത്തെത്തി. ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം ഹാഗറിന്‍റഎ ചിത്രീകരണം തുടങ്ങുന്ന വിവരം അറിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ നിർമാതാക്കളെ വിമർശിച്ചിരുന്നു. പിന്നാലെ ഫേസ്ബുക് പോസ്റ്റിലൂടെ വെല്ലുവിളിയുയര്‍ത്തി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി.
വിമര്‍ശനങ്ങളോട് നിലവില്‍ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി പുതിയ സിനിമകള്‍ തുടങ്ങില്ലെന്ന പ്രതീക്ഷയിലാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.