ഷാങ്​ഹായ്​ ഫിലിം ഫെസ്​റ്റിവലിൽ ‘വെയില്‍മരങ്ങള്‍’ക്ക്​ പുരസ്​കാരം

00:43 AM
24/06/2019

പത്തനംതിട്ട: ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങൾ’ക്ക്​ ഷാങ്​ഹായ്​ ഫിലിം ഫെസ്​റ്റിവലിൽ പുരസ്​കാരം. ഇന്ദ്രന്‍സ്​ നായകനായ ‘വെയില്‍മരങ്ങള്‍’ ഔട്ട് സ്​റ്റാൻഡിങ്​ ആര്‍ട്ടിസ്​റ്റിക്​ അച്ചീവ്‌മ​​െൻറ്​ പുരസ്‌കാരമാണ്​ നേടിയത്. ആദ്യമായാണ് ഷാങ്ഹായ് മേളയില്‍ മലയാള സിനിമക്ക്​ പുരസ്‌കാരം ലഭിക്കുന്നത്.

22ാമത് ഫിലിം ഫെസ്​റ്റിവലില്‍ ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്​ത്​​ ചിത്രം മത്സരത്തിനുണ്ടായത്. 112 രാജ്യങ്ങളില്‍നിന്നായി 3964 എൻട്രികളാണ്​ ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നത്​. ഇതിൽനിന്ന്​  14 ചിത്രം അവസാന പട്ടികയില്‍ ഇടം നേടി. 

ഡോ. ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇൻറര്‍നാഷനല്‍ ഫെസ്​റ്റില്‍ മത്സരവിഭാഗത്തില്‍ എത്തുന്നത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തി​​​െൻറയും പലായനത്തി​​​െൻറയും കഥയാണ് ഇ​ന്ദ്രൻസ്​ പ്രധാന കഥാപാത്രമാകുന്ന വെയില്‍മരങ്ങള്‍. കേരളത്തിലും ഹിമാചൽപ്രദേശിലുമായിട്ടായിരുന്നു ചി​ത്രീകരണം. കേരളത്തിൽനിന്ന്​ ഹിമാചലിലേക്ക്​ കുടിയേറിയ കുടുംബത്തി​​​െൻറ കഥ ഒന്നര വർഷംകൊണ്ടാണ്​ ചിത്രീകരിച്ചത്​. 

ഡോ. ബിജു തന്നെയാണ്​ കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയത്​. ബിജുവി​​​െൻറ വീട്ടിലേക്കുള്ള വഴി, ആകാശത്തി​​​െൻറ നിറം, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ, കാടു​പൂക്കുന്ന നേരം എന്നീ ചിത്രങ്ങളും നിരവധി ദേശീയ, അന്തർദേശീയ പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​. 

Loading...
COMMENTS