ഷെയ്​ൻ നിഗം: വിട്ടുവീഴ്​ചക്കില്ലെന്ന്​​ നിർമാതാക്കൾ

01:34 AM
29/01/2020
Shane-Nigam

കൊ​ച്ചി: ഒ​രു​കോ​ടി രൂ​പ ന​ൽ​കാ​തെ ഷെ​യ്​​ൻ നി​ഗ​മി​നെ സി​നി​മ​ക​ളു​മാ​യി സ​ഹ​ക​രി​പ്പി​ക്കി​​ല്ലെ​ന്ന നി​ല​പാ​ടി​ൽ വി​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന്​ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ്​ ചൊ​വ്വാ​ഴ്​​ച നി​ർ​വാ​ഹ​ക​സ​മി​തി ചേ​ർ​ന്ന​ത്.

‘അ​മ്മ’​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ അ​സോ​സി​യേ​ഷ​ൻ കൈ​ക്കൊ​ണ്ട നി​ല​പാ​ടി​ന്​ യോ​ഗം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.ഷെ​യ്​​നി​​െൻറ നി​സ്സ​ഹ​ക​ര​ണം മൂ​ലം വെ​യി​ൽ, കു​ർ​ബാ​നി സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക്​ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്​​ട​മു​ണ്ടായതി​​െൻറ ന​ഷ്​​ട​പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ്​ ഒ​രു​കോ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച്​ തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്ക്​ മു​തി​രാ​തെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ട്​ ‘അ​മ്മ’ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന്​ നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. 

Loading...
COMMENTS