ഡബിങ് പൂർത്തിയാക്കാതെ ഷെയ്ൻ; നിലപാട് കടുപ്പിച്ച് നിർമാതാക്കൾ
text_fieldsകൊച്ചി: ‘ഉല്ലാസം’ സിനിമയുടെ ഡബിങ് പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തോ ട് സഹകരിക്കാതെ നടൻ ഷെയ്ൻ നിഗം. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർമാതാക്ക ളുടെ സംഘടന നിലപാട് കടുപ്പിച്ചു. ഡബിങ് പൂർത്തീകരിക്കാതെ ചർച്ചക്കില്ലെന്ന് അഭിനേത ാക്കളുടെ സംഘടനയായ ‘അമ്മ’യെ അറിയിച്ചു. ‘ഉല്ലാസ’ത്തിെൻറ ഡബിങ്ങുമായി ഷെയ്ൻ സഹകരിക്കുന്നില്ലെന്നാണ് ആരോപണം. സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തർക്കം നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാതെ ഡബിങ് പൂർത്തിയാക്കില്ലെന്നുമുള്ള നിലപാടിലാണ് ഷെയ്ൻ എന്നാണ് വിവരം.
വിവാദ പരാമര്‍ശത്തിൽ ഫേസ്ബുക്കിലൂടെയും കത്തിലൂടെയും ഷെയ്ൻ നിഗം നിർമാതാക്കളോട് ക്ഷമാപണം നടത്തിയെങ്കിലും സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നിർമാതാക്കൾ. ചിത്രീകരണം കഴിഞ്ഞ സിനിമയുടെ ഡബിങ് 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നേരേത്ത വെച്ച ഉപാധി. ഇതുപ്രകാരം ആറാംതീയതിക്കകം അവസാനിക്കേണ്ടിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഷെയ്നിെൻറ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഈ മൗനം വെല്ലുവിളിയായാണ് നിർമാതാക്കള്‍ കണക്കാക്കുന്നത്.
ഡബിങ് പൂർത്തിയാക്കിയശേഷമേ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്നാണ് സംഘടനയുടെ നിലപാട്. ‘അമ്മ’ ഈ മാസം ഒമ്പതിന് ചേരുന്ന യോഗത്തിൽ ഷെയ്നിനോട് വിശദീകരണം തേടും. ഇതിനുശേഷം നിർമാതാക്കളുമായി ചര്‍ച്ച നടത്താനാണ് ആലോചന. എന്നാല്‍, ഷെയ്നിെൻറ ഭാഗത്തുനിന്നുള്ള നിസ്സഹകരണം മാറാതെ ചര്‍ച്ചക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഉല്ലാസം സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ഷെയ്ന് താരസംഘടനയോട് ആവശ്യപ്പെടുമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
