വെയിൽ പൂർത്തിയാക്കാൻ ധാരണയായിരുന്നു; കൈയും കാലും കെട്ടിയിട്ടാണോ വിലക്കുക -ഷെയിൻ നിഗം
text_fieldsകൊച്ചി: വെയിൻ സിനിമ പൂർത്തിയാക്കാൻ ധാരണയായിരുന്നുവെന്ന് ഷെയിൻ നിഗം. കഴിഞ്ഞ ദിവസം വരെ നിർമ്മാതാക്കളുടെ സംഘടന ഭാരവാഹികളായ ആേൻറാ ജോസഫ്, മഹാ സുബൈർ, സിയാദ് കോക്കർ എന്നിവരുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്നും വിലക്ക് വരില്ലെന്നുമാണ് അവർ തന്നോട് പറഞ്ഞതെന്നും ഷെയിൻ വ്യക്തമാക്കി. ഓൺലൈൻ മാധ്യമമായ ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്നിെൻറ പ്രതികരണം.
വെയിലിനായി അഞ്ച് ദിവസവും രാത്രിയും പകലും ചിത്രീകരണവുമായി സഹകരിച്ചു. മാനസിക പീഡനം കൂടിയപ്പോഴാണ് ലോക്കേഷനിൽ നിന്ന് ഇറങ്ങി പോയത്. തനിക്ക് അറിയാവുന്ന ജോലി സിനിമയാണെന്നും അത് തന്നെ ഇനിയും ചെയ്യുമെന്നും ഷെയ്ൻ പറഞ്ഞു.
വെയിൽ, കുർബാനി ചിത്രങ്ങൾ പൂർത്തിയാക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ല. ഏഴ് കോടി രൂപ താൻ തിരികെ നൽകില്ല. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്നായിരുന്നു നിർമ്മാതാക്കളുടെ ഉറപ്പ്. അവർ അത് പാലിച്ചില്ലെന്നും ഷെയ്ൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
