ഷെയ്​ൻ നിഗമിന്​ ഇതരഭാഷ ചിത്രങ്ങളിലും വിലക്കിന്​ സാധ്യത

01:06 AM
11/12/2019
shane-nigam-291119.jpg

കൊച്ചി: ​പ്രൊഡ്യൂസേഴ്​സ്​ കൗൺസിലി​​​െൻറ വിലക്കുള്ള ഷെയ്​ൻ നിഗമിന്​ ഇതരഭാഷ ചിത്രങ്ങളിലും വിലക്കിന്​ സാധ്യത. നടനെ ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ കേരള ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന്​ കത്തയച്ചു. പ്രൊഡ്യൂസേഴ്​സ്​ കൗൺസിലി​​​െൻറ കത്തി​​​െൻറ അടിസ്​ഥാനത്തിലാണിത്​. ഇതോടെ താരത്തിന്​ ഇന്ത്യയിലാകെ വിലക്കിന്​ സാധ്യതയേറി. 

ഷെയ്​ൻ നിഗമി​​​െൻറ കാര്യത്തിൽ വിട്ടുവീഴ്​ചക്കില്ലെന്ന്​ ആവർത്തിച്ച്​ നേരത്തേ സിനിമ സംഘടനകൾ രംഗത്തെത്തിയിരുന്നു. നിർമാതാക്കളെ മനോരോഗികൾ എന്ന്​ വിളിച്ചതോടെയാണ്​ സിനിമ സംഘടനകൾ ഷെയ്​നിനെ കൈയൊഴിഞ്ഞത്​. തിരുവനന്തപുരത്ത്​ രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു വിവാദ പ്രതികരണം. 


 

Loading...
COMMENTS