ഷെയ്​ൻ നിഗം: ചർച്ചയാവാമെന്ന്​ ഫെഫ്​ക; ക്ഷമാപണം സ്വീകാര്യമല്ലെന്ന്​ ഫിലിം ചേംബർ

23:33 PM
12/12/2019

കൊ​ച്ചി: ഷെ​യ്​​ൻ നി​ഗം വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യാ​വാ​മെ​ന്ന്​ ഫെ​ഫ്ക (ഫി​ലിം എം​േ​പ്ലാ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ കേ​ര​ള) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. മോ​ഹ​ൻ​ലാ​ലി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഈ ​മാ​സം 22ന്​  ​ചേ​രു​ന്ന ‘അ​മ്മ’ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ശേ​ഷം ഫെ​ഫ്ക തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.


ര​ണ്ട് പു​തു​മു​ഖ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഫെ​ഫ്​​ക​യ​ു​ടെ നി​ല​പാ​ട്. എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും വി​കാ​രം മാ​നി​ച്ചാ​വ​ണം ച​ർ​ച്ച. വി​ഷ​യം ‘അ​മ്മ’​യു​മാ​യി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് ഷെ​യ്ൻ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. അ​ത്ത​ര​മൊ​രു വ്യ​ക്തി​യു​മാ​യി അ​വ​ർ ഉ​ട​ൻ ച​ർ​ച്ച​ക്ക്​ ഒ​രു​ക്ക​മ​ല്ല. അ​ത്​ സ്വാ​ഭാ​വി​ക​മാ​ണ്. ന​ട​​െൻറ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ശ്ന​മു​ണ്ടാ​വി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് കൊ​ടു​ക്കേ​ണ്ട​ത് ‘അ​മ്മ’​യും ഫെ​ഫ്ക​യു​മാ​ണെ​ന്നും ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഫേ​സ്​​​ബു​ക്ക്​ വ​ഴി​യു​ള്ള ഷെ​യ്​​നി​​െൻറ ക്ഷ​മാ​പ​ണം സ്വീ​കാ​ര്യ​മ​ല്ലെ​ന്നാ​ണ്​ ഫി​ലിം ചേം​ബ​ർ നി​ല​പാ​ട്. മ​റ്റ്​ ഭാ​ഷ​ക​ളി​ലും വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ദ​ക്ഷി​ണേ​ന്ത്യ​ൻ ഫി​ലിം ചേം​ബ​റി​ന്​ ന​ൽ​കി​യ ക​ത്ത്​ ത​ൽ​ക്കാ​ലം പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്​​ത​മാ​ക്കി.

അ​തേ​സ​മ​യം, ത​​െൻറ ക്ഷ​മാ​പ​ണം നി​ർ​മാ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വി​ല​ക്ക്​ നീ​ങ്ങു​മെ​ന്നു​മാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ഷെ​യ്​​ൻ പ്ര​തി​ക​രി​ച്ചു. 
മു​ട​ങ്ങി​യ മൂ​ന്ന്​ സി​നി​മ​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ത​യാ​റാ​ണ്. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ‘അ​മ്മ’ ഇ​ട​പെ​ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്നും ഷെ​യ്​​ൻ പ​റ​ഞ്ഞു.

Loading...
COMMENTS