Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാതാക്കൾക്ക് മനോരോഗമെന്ന് സംശയം -ഷെയ്ൻ; മാപ്പ് പറയാതെ ചർച്ചയില്ലെന്ന് നിർമാതാക്കൾ

text_fields
bookmark_border
നിർമാതാക്കൾക്ക് മനോരോഗമെന്ന് സംശയം -ഷെയ്ൻ; മാപ്പ് പറയാതെ ചർച്ചയില്ലെന്ന് നിർമാതാക്കൾ
cancel

തിരുവനന്തപുരം: തന്നെ വിലക്കിയ നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന് സംശയുണ്ടെന്ന് നടൻ ഷെയ്ൻ നിഗം. തിരുവനനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അതേസമയം, ഇൗ പരാമർശത്തിൽ ഷെയ്ൻ മാപ്പ് പറയാതെ ഇനി ചർച്ചയില്ലെന്ന് നിർമാതാക്കളും വ്യക്തമാക്കി.

തന്‍റെ പേരിൽ നിർമാതാക്കളുമായി നടത്തുന്ന ചർച്ചകൾ ഏകപക്ഷീയമാണ്. ഒത്തുതീര്‍പ്പിനു പോകുമ്പോൾ നമ്മുടെ ഭാഗം കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലിരുന്നു പറയും. പറയുന്നതെല്ലാം കേട്ട് അനുസരിക്കണം. പിന്നീട് പ്രസ് മീറ്റില്‍ കാണുന്നതു പോലെ ഖേദം അറിയിക്കും. അതുംകഴിഞ്ഞ് സെറ്റിലെത്തും.

തന്നെ നിര്‍മാതാവല്ല ബുദ്ധിമുട്ടിച്ചത്. കാമറാമാനും സംവിധായകനുമാണ്. ഇതിനൊക്കെ തന്‍റെ പക്കൽ തെളിവുകളുണ്ട്. ഇതൊക്കെ എവിടെയും വന്ന് പറയാന്‍ തയ്യാറുമാണ്. താരസംഘടനയായ അമ്മയില്‍ അംഗമായിരിക്കുന്നിടത്തോളം കാലം അത് തന്‍റെ കൂടി സംഘടനയാണെന്നും സംഘടന പൂര്‍ണ പിന്തുണ നല്‍കുമെന്നും ഷെയ്ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച്ച മേളയിൽ പ്രദർശിപ്പിച്ച ‘കുമ്പളങ്ങി നൈറ്റ്‌സ്’ കാണാനെത്തിയപ്പോഴാണ് ഷെയ്നി​െൻറ വിവാദ പരാമർശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shane nigam controversial statement, producers demands apology
Next Story