ഷെയ്ൻ നിഗമിനെ വെച്ച് ഇനി സിനിമയില്ലെന്ന് നിർമാതാക്കൾ
text_fieldsകൊച്ചി: നടൻ ഷെയ്ൻ നിഗമിന് മലയാള സിനിമയിൽ സമ്പൂർണ വിലക്കേർപ്പെടുത്താൻ നിർമാതാക്കളുടെ തീരുമാനം. ഷെയ്ൻ അഭി നയിക്കുന്ന ഖുർബാനി, വെയിൽ എന്നീ സിനിമകൾ ഉപേക്ഷിക്കാനും കൊച്ചിയിൽ ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. ഇരു സിനിമകൾക്കും ചെലവായ ഏഴ് കോടിയോളം രൂപയും ഇതുവരെയുണ്ടായ നഷ്ടവും തിരിച്ചുനൽകാതെ ഒരു സിനിമ യിലും ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് അസോസിയേഷൻ ഭാരവാഹികളായ രഞ്ജിത്തും സിയാദ് കോക്കറും വാർത്തസമ്മേള നത്തിൽ അറിയിച്ചു.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ഫെഫ്കയും മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ ‘വെയിലു’മായി സഹകരിക്കാമെന്ന് ഷെയ്ൻ സമ്മതിച്ചിരുന്നു. രണ്ട് ദിവസം യൂനിറ്റ് മുഴുവൻ കാത്തിരുന്നിട്ടും വന്നില്ല. അനാവശ്യകാര്യങ്ങൾ പറഞ്ഞ് ഓരോ ദിവസവും ഷൂട്ടിങ് മുടക്കി. സഹകരിക്കണമെന്നാവശ്യപ്പെട്ട് പല തവണ ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. നിർമാതാവ് സെറ്റിൽ വരാൻ പാടില്ലെന്ന നടെൻറ ആവശ്യവും അംഗീകരിച്ചു. എന്നിട്ടും നിർമാതാക്കളെ കളിയാക്കുംവിധം മുടിമുറിച്ച് രൂപമാറ്റം വരുത്തി. ഒരു ദിവസം ചിത്രീകരണം മുടങ്ങിയാൽ ശരാശരി നാല് ലക്ഷം രൂപയാണ് നഷ്ടം. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു നടൻ ഇങ്ങനെ പെരുമാറുന്നത് ആദ്യമാണ്.
പുതുമുഖ താരങ്ങൾ രണ്ടോ മൂന്നോ സിനിമ കഴിയുേമ്പാൾ ഉയർന്ന പ്രതിഫലം ചോദിച്ച് നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ‘ഉല്ലാസം’ സിനിമയിൽ അഭിനയിക്കാൻ ആദ്യം പത്ത് ലക്ഷം ആവശ്യപ്പെട്ട ഷെയ്ൻ പിന്നീട് 25 ലക്ഷം വേണമെന്ന് പറഞ്ഞു. അതും നിർമാതാവ് സമ്മതിച്ചു. എന്നാൽ, ഡബ്ബിങ് സമയമായപ്പോൾ 45 ലക്ഷം വേണമെന്നായി. മലയാള സിനിമയിലെ അച്ചടക്കമില്ലാത്ത ചെറുപ്പക്കാരോട് അസോസിയേഷെൻറ നിലപാട് ഇതുതന്നെയായിരിക്കും. തുക ഷെയ്നിൽനിന്ന് ഈടാക്കാൻ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
എന്നാൽ, വിലക്ക് അംഗീകരിക്കില്ലെന്നും തെൻറ ഭാഗം കേൾക്കാതെ ഏകപക്ഷീയ തീരുമാനമാണിെതന്നും ഷെയ്ൻ നിഗം പ്രതികരിച്ചു. തീരുമാനം രേഖാമൂലം അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
